2011, ഒക്‌ടോബർ 5, ബുധനാഴ്‌ച

സൂറത്തു ഫാതിഹ .. പ്രാരംഭ അദ്ധ്യായം

بِسۡمِ ٱللهِ ٱلرَّحۡمَـٰنِ ٱلرَّحِيمِ

ലോക മനുഷ്യര്‍ക്കു അവനെ സൃഷ്ടിച്ച നാഥനില്‍നിന്നുള്ള ജീവിത മാര്‍ഗ്ഗ രേഖ..അതാണു "ഖുര്‍ ആന്‍" .. അതു മുസ്ലിംകള്‍ക്കു മാത്രം അവകാശപ്പെട്ടതല്ല. ലോകത്തിലെ എല്ലാ മനുഷ്യര്‍ക്കും ഒരുപോലെ അവകാശപ്പെട്ടതാണു..അതു അറബി ഭാഷയിലാണു ഉള്ളതു..എല്ലാവര്‍ക്കും അറബി അറിയാത്തതു കൊണ്ടു അതില്‍ എന്താണു എഴുതിയിരിക്കുന്നതു..എന്താണു തങ്ങളുടെ നാഥനു തങ്ങളോടു പറയാനുള്ളതു.. എന്നു ബഹുഭൂരിപക്ഷം ജനങ്ങളും മനസ്സിലാക്കാതെ പോകുന്നു..ചെറിയ അറിവു വെച്ചു ഖുര്‍ ആനില്‍ എന്താണു എഴുതിയിരിക്കുന്നതു എന്നു , അതു മനസ്സിലാക്കാന്‍ താല്പര്യമുള്ളവര്‍ക്കു വേണ്ടി ഇവിടെ പകര്‍ത്തുവാനുള്ള  ഒരു ശ്രമം ചെയ്തു നോക്കുകയാണു...ഈ ശ്രമത്തിനു നാഥന്റെ അനുഗ്രഹം ഉണ്ടാവണെ എന്ന പ്രാര്‍ത്ഥനയോടെ ....

بِسۡمِ ٱللهِ ٱلرَّحۡمَـٰنِ ٱلرَّحِيمِ
ഖുര്‍ ആനിലെ ആദ്യ അദ്ധ്യായമാണു സൂറത്തു ഫാതിഹ .. പ്രാരംഭ അദ്ധ്യായം എന്നര്‍ത്ഥം
ഏഴു ആയത്തുകള്‍ (വചനങ്ങള്‍) ആണു ഇതില്‍ ഉള്ളതു..

(1) بِسۡمِ ٱللهِ ٱلرَّحۡمَـٰنِ ٱلرَّحِيمِ
      പരമ കാരുണികനും, കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍ (ഞാന്‍ തുടങ്ങുന്നു)..

       ഭക്ഷണം കഴിക്കാന്‍ തുടങ്ങുമ്പോഴും,വെള്ളം കുടിക്കാന്‍ തുടങ്ങുംമ്പോഴും, ഏതൊരു നല്ല കാര്യം ചെയ്യാന്‍ തുടങ്ങുമ്പോഴും ഇതു പറഞ്ഞു വേണം ആരംഭിക്കാന്‍.
       റഹ് മാന്‍--റഹീം, ഇതു രണ്ടിനും കരുണയുള്ളവന്‍ എന്നാണു അരത്ഥമെങ്കിലും ,റഹ് മാന്‍ എന്നതു കൊണ്ടു ഉദ്ദേശിക്കുന്നതു, ഈ ലോകത്തു അല്ലാഹുവിന്റെു വിധിവിലക്കുകള്‍ അനുസരിച്ചു ജീവിക്കുന്നവര്‍ക്കും,അല്ലാഹുവിനെ ധിക്കരിച്ചു ജീവിക്കുന്നവര്‍ക്കും, നിരീശ്വര വാദിക്കും എല്ലാം കരുണ ചെയ്യുന്നവന്‍ എന്നാണു...അതുകൊണ്ടു തന്നെ അല്ലാഹുവിനെ ധിക്കരിച്ചു ജീവിക്കുന്നവര്‍ക്കും, സമ്പത്തും, മക്കളും, ആഡംബരങ്ങളും അല്ലാഹു നല്‍കാം...
എന്നാല്‍ റഹീം എന്നതു കൊണ്ടു ഉദ്ദേശിക്കുന്നതു ഈ ലോകത്തു അല്ലാഹുവിന്റെ വിധിവിലക്കുകള്‍ അനുസരിച്ചു ജീവിച്ചവര്‍ക്കു മാത്രം മഹ്ശറയില്‍--പരലോകത്തു‌--കരുണ ചെയ്യുന്നവന്‍ എന്നാണു..

(2) ٱلۡحَمۡدُ لِلَّهِ رَبِّ ٱلۡعَـٰلَمِينَ
      സര്‍ വ.ലോക രക്ഷിതാവായ അല്ലാഹുവിനാകുന്നു സര്‍ വ സ്തുതിയും...

      ഈ പ്രപഞ്ചത്തെ വളരെ കൃത്യമായ നിയമ വ്യവസ്ഥയില്‍ സൃഷ്ടിക്കുകയും ,അതില്‍ മനുഷ്യവാസയോഗ്യമായ ഭൂമിയെ സൂര്യനില്‍ നിന്നും കൃത്യം അകലത്തില്‍ നിര്‍ത്തി       ,ചൂടും തണുപ്പും മിതമാക്കി തന്നു,..നമുക്കു ഉറച്ചു നില്‍ക്കാ ന്‍ ഒരു അന്തരീക്ഷവും സംവിധാനിച്ചു തന്നു.., അതില്‍ ശ്വസിക്കാനുള്ള ഓക്സിജനും,കുടിക്കാനുള്ള വെള്ളവും , ഭക്ഷിക്കാനുള്ള വസ്തുക്കളെയും ഉല്പാദിപ്പിച്ചു തരുകയും ചെയ്ത ആ പ്രപഞ്ച നാഥനായ അല്ലാഹു തീര്‍ച്ചായായും എല്ലാ സ്തുതിക്കും അര്‍ഹാന്‍ തന്നെയല്ലെ..

(3) ٱلرَّحۡمَـٰنِ ٱلرَّحِيمِ
     പരമ കാരുണികനും, കരുണാനിധിയും.

(4) مَـٰلِكِ يَوۡمِ ٱلدِّينِ
     പ്രതിഫല ദിവസത്തിന്റെ  ഉടമസ്ഥന്‍..

    യൗമിദ്ദീന്‍ --എന്നതിന്റെി അര്‍ത്ഥം എഴുന്നേല്‍പ്പി ക്കുന്ന ദിവസം എന്നാണു..ലോകവസാനത്തിനു ശേഷം വിചാരണക്കു വേണ്ടി മഹ്ശറയിലേക്കു പുനരുജ്ജീവിപ്പിക്കുന്ന ദിവസം എന്നാണു ഉദ്ദേശം..
സൂറത്തു ഫാതിഹയില്‍ ഇത്രയും ഭാഗം അല്ലാഹുവെ സ്തുതിച്ചു പറഞ്ഞ ശേഷം , ഇനി നാമും നമ്മുടെ സൃഷ്ടാവായ അല്ലാഹുവും തമ്മിലുള്ള ബന്ധത്തെപ്പറ്റിയാണു പറയുന്നതു..

(5) إِيَّاكَ نَعۡبُدُ وَإِيَّاكَ نَسۡتَعِينُ
     നിന്നെ മാത്രം ഞങ്ങള്‍ ആരാധിക്കുന്നു, നിന്നോട് മാത്രം ഞങ്ങള്‍ സഹായം തേടുന്നു..

     ആരാധനയും , സഹായ അഭ്യര്‍ഥനയും അഭേദ്യമായി ബന്ധപ്പെട്ട കാര്യങ്ങളാണു...മനുഷ്യര്‍ വിവിധ വ്യക്തികളേയും,ശക്തികളേയും ആരാധിച്ചു പോന്നിട്ടുള്ളതു ആരാധ്യരില്‍ നിന്നു അഭൗതികമായ മാര്‍ഗത്തില്‍ സഹായം ലഭിക്കുമെന്ന പ്രതീക്ഷയിലാണു..പ്രപഞ്ചനാഥനായ അല്ലാഹു അല്ലാത്ത ആരില്‍നിന്നും അഭൗതികമായ സഹായം പ്രതീക്ഷിക്കുന്നതും,അതിന്നായി പ്രാര്‍ത്ഥിക്കുന്നതും ഇസ്ലാം പഠിപ്പിക്കുന്ന ഏകദൈവ വിശ്വാസത്തിനു വിരുദ്ധമാണു...
സൂറത്തു ഫാതിഹയില്‍ ആദ്യത്തെ നാലു വചനങ്ങളില്‍ അല്ലാഹുവെ സ്തുതിച്ചു പറഞ്ഞു. അഞ്ചാം വചനത്തില്‍ നാമും നമ്മുടെ സ്രഷ്ടാവായ അല്ലാഹുവും തമ്മിലുള്ള ബന്ധത്തെപ്പറ്റിപറഞ്ഞു.ഇനി നമ്മുടെ അപേക്ഷ --ആവശ്യം--- അല്ലഹുവിനു മുന്‍പില്‍ സമരര്‍പ്പി ക്കുകയാണു..

(6) ٱهۡدِنَا ٱلصِّرَٲطَ ٱلۡمُسۡتَقِيمَ
     ഞങ്ങളെ നീ നേര്‍ മാര്‍ഗ്ഗത്തില്‍ ചേര്‍ക്കേണമേ..

(7) صِرَٲطَ ٱلَّذِينَ أَنۡعَمۡتَ عَلَيۡهِمۡ غَيۡرِ ٱلۡمَغۡضُوبِ عَلَيۡهِمۡ وَلَا ٱلضَّآلِّينَ
    നീ അനുഗ്രഹിച്ചവരുടെ മാര്‍ഗ്ഗത്തില്‍,,, നിന്റെ കോപത്തിന്നിരയായവരുടെ മാര്‍ഗ്ഗി ത്തിലല്ല , പിഴച്ചുപോയവരുടെ മാര്‍ഗലത്തിലുമല്ല..

    നീ അനുഗ്രഹിച്ചവരുടെ മാര്‍ഗ്ഗത്തില്‍ എന്നതു കൊണ്ടു ഉദ്ദേശിക്കുന്നതു പ്രവാചകന്മാരും, സജ്ജനങ്ങളും പിന്തുടര്‍ന്ന   കളങ്കമില്ലാത്ത തൗഹീദിന്റെ് മാര്‍ഗ്ഗത്തില്‍ നീ ഞങ്ങളെ ചേര്‍ക്കണേ എന്നര്‍ത്ഥം...
   "കോപത്തിന്നിരയായവര്‍" എന്ന പദത്തിന്റെി  പരിധിയില്‍ അവിശ്വാസവും,സത്യനിഷേധവും,മര്‍ക്കടമുഷ്ടിയും കൈകൊണ്ട എല്ലാവരും ഉള്‍പ്പെടുമെങ്കിലും ഇവിടെ പ്രധാനമായും ഉദ്ദേശിക്കപ്പെട്ടിട്ടുള്ളതു വേദഗ്രന്ഥത്തിന്റെു വാഹകരാണെന്നതില്‍ അഭിമാനം കൊള്ളുന്നതോടൊപ്പം സ്വാര്‍ത്ഥ താല്പുര്യങ്ങള്‍ക്കു   വേണ്ടി വേദവാക്യങ്ങള്‍ ദുര്‍ വ്യാഖ്യാനം ചെയ്തതു നിമിത്തം അല്ലാഹുവിന്റെ കോപത്തിനു ഇരയായ യഹൂദരാണു..ഈ നിലപാടു സ്വീകരിക്കുന്ന ഏതു സമുദായക്കാരുടെ അവസ്ഥയും ഇതുപോലെ തന്നെ.
"പിഴച്ചുപോയവര്‍" എന്നതു കൊണ്ടു പ്രധാനമായും ഇവിടെ ഉദ്ദേശിക്കപ്പെട്ടിട്ടുള്ളതു   യേശു കൃസ്തുവെ ദൈവപുത്രനാക്കുകയും പൗരോഹിത്യത്തെ മതത്തിന്റെ അടിത്തറയാക്കുകയും ചെയ്ത കൃസ്ത്യാനികളാണു..ദൈവിക സന്ദേശം ലഭിച്ചിട്ടു അതില്‍നി്ന്നു വ്യതിചലിച്ചു പോയ ഏതു സമുദായക്കാരും വഴിപിഴച്ച കൂട്ടത്തില്‍ തന്നെ...
  ( ആമീന്‍...ഇതു നീ സ്വീകരിക്കേണമേ..).
.ഇത്രയുമാണു ഖുര്‍ ആനിലെ ആദ്യ അദ്ധ്യായമായ ഫാത്തിഹ...

2 അഭിപ്രായങ്ങൾ:

  1. വളരെ നല്ല ഉദ്യമം... തുടരുക..

    മറുപടിഇല്ലാതാക്കൂ
  2. ഇവിടെ സന്ദർശിച്ചതിനും , അഭിപ്രായം രേഖപ്പെടുത്തിയതിനും വളരെ നന്ദി - അല്ലാഹു ഖൈർ ആക്കട്ടെ..

    മറുപടിഇല്ലാതാക്കൂ