2011, ഒക്‌ടോബർ 24, തിങ്കളാഴ്‌ച

ഖുര്‍'ആനിലെ 111 - മത്തെ അദ്ധ്യായം "സൂറത്തു ലഹബ്" ( തീ ജ്വാല )



بِسۡمِ ٱللهِ ٱلرَّحۡمَـٰنِ ٱلرَّحِيمِ

ഖുര്‍'ആനിലെ 111 - മത്തെ അദ്ധ്യായമാണു "സൂറത്തു ലഹബ്" ( തീ ജ്വാല )...ഈ സൂറത്തിനു " മസദ്" ( ഈത്തപ്പന നാരു ) എന്നും പേരുണ്ട്....

(1), تَبَّتۡ يَدَآ أَبِى لَهَبٍ۬ وَتَبَّ
     അബൂലഹബിന്റെ ഇരു കൈകളും നശിച്ചിരിക്കുന്നു. അവന്‍ നാശമടയുകയും ചെയ്തിരിക്കുന്നു..
.

മുഹമ്മദ് നബി(സ) യുടെ പിതൃസഹോദരനാണു അബൂലഹബ്. യഥാര്‍ത്ഥ   നാമം "അബ്ദുല്‍ ഉസ്സ" . അബൂലഹബ് നല്ല സൗന്ദര്യവാനായിരുന്നു. അതുകൊണ്ടു കാന്തിയുള്ളവന്‍-ശോഭയുള്ളവന്‍ എന്ന അര്‍ത്ഥത്തില്‍ "അബൂലഹബ്"എന്നു ജനങ്ങലള്‍ വിളിച്ചു.ലഹബ് എന്ന വാക്കിനു ശരിയായ അര്‍ത്ഥം തീ ജ്വാല എന്നാണു..മുഹമ്മദ് നബിയെ വളരെ യധികം ദ്രോഹിച്ച ആളാണു മൂത്താപ്പയായ അബൂലഹബ്. പരസ്യമായി പ്രബോധനം ചെയ്യാനുള്ള നിര്‍ദ്ദേശം റസൂലിനു കിട്ടി.ആദ്യമായി സ്വന്തം കുടുംബക്കരോട് പ്രബോധനം ചെയ്യാനുള്ള നിര്‍ദ്ദേശ പ്രകാരം സഫ കുന്നില്‍ കയറിനിന്നു റസൂല്‍ എല്ലാവരേയും വിളിച്ചു വരുത്തി പറഞ്ഞു "ഈ കുന്നിന്നപ്പുറത്തു നിന്നു ഒരു ശത്രു സൈന്യം നിങ്ങളെ ആക്രമിക്കാന്‍ വരുന്നു എന്നു ഞാന്‍ പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കുമൊ" "വിശ്വസിക്കും, നീ അല്‍ അമീന്‍(വിശ്വസ്ഥന്‍) അല്ലെ"  "എന്നാല്‍ വരാനിരിക്കുന്ന ഒരു ജീവിതത്തെ പ്പറ്റി, കഷ്ടപ്പാടും ബുദ്ധിമുട്ടും നിറഞ്ഞ ഒരു പരലോക ജീവതത്തെപ്പറ്റി ഞാന്‍ നിങ്ങള്‍ക്കു മുന്നറിയിപ്പു നല്‍കുകയാണു" റസൂലിന്റെ ആദ്യ പ്രബോധനം..മുഹമ്മദ് നബിയെ സ്നേഹിക്കുന്ന അവരെല്ലാം, ഇതുവരെ കേട്ടു കേള്‍വി ഇല്ലാത്തപുതിയ ഒരു കാര്യം കേട്ട അല്‍ഭുതത്തില്‍, "ഇവനെന്താണു പറയുന്നതു" എന്നു ചിന്തിച്ചു മിണ്ടാതെ നില്‍ക്കുമ്പോള്‍ അതിനിടയില്‍നിന്നു ഒരാള്‍ "തബ്ബന്‍ ലക്ക്" - നിനക്കു നാശം. ഇതിനാണൊ നീ ഞങ്ങളെ വിളിച്ചു കൂട്ടിയതു എന്നു ചോദിച്ചു, അതു അബൂലഹബ് ആയിരുന്നു.അബൂലഹബ് ഉപയോഗിച്ച അതേ തബ്ബന്‍ എന്ന വാക്കു ഉപയോഗിച്ചു അബൂലഹബിനെ എതിരെ ആയത്തു അവതരിച്ചു."തബ്ബത്തു യദാ അബീലഹബിന്‍" എന്നു.

(2), مَآ أَغۡنَىٰ عَنۡهُ مَالُهُ ۥ وَمَا ڪَسَبَ
    അവന്റെ ധനമൊ , അവന്‍ സമ്പാദിച്ച് വെച്ചതോ അവന്നു ഉപകാരപ്പെട്ടില്ല...
.
അബൂലഹബ് നാട്ടു പ്രമാണി ആയിരുന്നു.കൊല്ലിനും, കൊലക്കും പ്രാപ്തിയുള്ള ആള്‍. ആ പ്രാപ്തി മുഴുവന്‍ നബിയെ ദ്രോഹിക്കുന്ന കാര്യത്തില്‍ഉപയോഗിച്ചു.എന്നാല്‍ അവസാനം അദ്ദേഹത്തിന്റെ അന്ത്യം വസൂരിപോലെ ശരീരമെല്ലാം ഒരു തരം കുരു വന്നു പഴുത്തു ആര്‍ക്കും   അടുത്തു ചെല്ലാന്‍ കഴിയാത്ത അവസ്ഥവന്നു,,.അങ്ങനെ മരിക്കുന്ന അവസരത്തില്‍ സഹായത്തിനു ആരും അടുത്തില്ലായിരുന്നു. വാസന സഹിക്കാന്‍ പറ്റാതായപ്പോള്‍ അദ്ദേഹത്തിന്റെി അടിമകള്‍ വലിച്ചുകൊണ്ടുപോയി കുഴിച്ചിട്ടു.അബൂലഹബിനെ ശ്രദ്ധിക്കാന്‍ മറ്റു മുശ് രിക്കുകള്‍ക്കു   സാധിക്കാതെ പോയതു അവര്‍ അപ്പോള്‍ ബദര്‍ യുദ്ധത്തില്‍ തോറ്റതിന്റെ മാനക്കേടില്‍ വിഷമിച്ചു നടക്കുന്ന സമയമായിരുന്നു.ഏതായാലും ആയത്തില്‍ പറഞ്ഞതുപോലെ "അവന്റെ് ധനമൊ , അവന്‍ സമ്പാദിച്ച് വെച്ചതോ അവന്നു ഉപകാരപ്പെട്ടില്ല".

(3), سَيَصۡلَىٰ نَارً۬ا ذَاتَ لَهَبٍ۬
    തീ ജ്വാലകളുള്ള നരകാഗ്നിയില്‍ അവന്‍ പ്രവേശിക്കുന്നതാണു...

(4), وَٱمۡرَأَتُهُ ۥ حَمَّالَةَ ٱلۡحَطَبِ
      വിറകു ചുമട്ടു കാരിയായ അവന്റെ۬ ഭാര്യയും....

അബൂലഹിന്റെ ഭാര്യ"ഉമ്മു ജമീല്" എന്നാണു അറിയപ്പെട്ടിരുന്നതെങ്കിലും ശരിയായ പേരു "അര്‍ വ" എന്നാണു..അബൂലഹബിനു പറ്റിയ ഭാര്യ തന്നെ ആയിരുന്നു.അബൂലഹബിന്റെ എല്ലാ ദ്രോഹ പ്രവര്‍ത്തനങ്ങള്‍ക്കും  പിന്തുണയായി ഭാര്യ ഒപ്പം ഉണ്ടായിരുന്നു."വിറകു ചുമട്ടുകാരി" എന്നത് ഏഷണിക്കാരി എന്ന അര്‍ത്ഥത്തില്‍ അലങ്കാര പ്രയോഗമണെന്നു ചില വ്യാഖ്യാതക്കള്‍ പറഞ്ഞിട്ടുണ്ടു..നബി (സ) നടക്കുന്ന വഴിയില്‍ മുള്ളുകളും മറ്റു മാലിന്യങ്ങളും കൊണ്ടുവന്നു ഇട്ടിരുന്നതു കൊണ്ടാണു അവളെ അങ്ങനെ വിശേഷിപ്പിച്ചതു എന്നാണു മറ്റൊരഭിപ്രായം.


(5), فِى جِيدِهَا حَبۡلٌ۬ مِّن مَّسَدِۭ
    അവളുടെ കഴുത്തില്‍ ഈത്തപ്പന നാരു കൊണ്ടുള്ള ഒരു കയര്‍ ഉണ്ടായിരിക്കും..

 അവളുടെ കഴുത്തില്‍ കയര്‍ ഉണ്ടായിരിക്കും എന്നു പറഞ്ഞതു മുള്ളു കെട്ടി കൊണ്ടു വരാന്‍ വേണ്ടി കയറും കഴുത്തിലിട്ട് നടക്കുകയാണവള്‍എന്ന അര്‍ഥത്തിലാകാം.നരകത്തില്‍ അവള്‍ക്കു   ലഭിക്കാന്‍ പോകുന്ന ശിക്ഷയാണു അതുകൊണ്ടു ഉദ്ദേശിക്കുന്നതു എന്നു പറഞ്ഞ വ്യാഖ്യാതാക്കളും ഉണ്ടു..
അബൂലഹബിനെപ്പോലെ പേരെടുത്തു പറഞ്ഞു വിമര്‍ശി ച്ചു കൊണ്ടു സൂറത്തു ഇറങ്ങിയ മറ്റൊരോളായും കണാന്‍ സാദ്ധ്യമല്ല.നബി(സ)യെ വളരെയധികം ദ്രോഹിച്ച പല മുശ് രിക്കുകളും പിന്നീടു ഇസ്ലാമിലേക്കു വന്നിട്ടുണ്ടു..അതു പോലെ അബൂലഹബെങ്ങാനും ഇസ്ലാമിലേക്കു വന്നിരുന്നെങ്കില്‍ പിന്നെ ഈ സൂറത്തു മുസ്ലിംകള്‍ക്കു് പാരായണം ചെയ്യാന്‍ പറ്റുമായിരുന്നൊ? ഈ സൂറത്തു ഇറങ്ങി പന്ത്രണ്ടോളം വര്‍ഷം കഴിഞ്ഞാണു അബൂലഹബ് മരിക്കുന്നതു.അതിനിടക്കു ഒരിക്കല്‍ പോലും കപട വിശ്വാസി ആയിപ്പോലും ഇസ്ലാമിലേക്കു വരാന്‍ അദ്ദേഹത്തിനു തോന്നിയില്ല. അതു ഖുര്‍ആന്റെ ഒരു മുഅ'ജിസത്തു...അടുത്ത കുടുംബ ബന്ധത്തിന്റെ പേരില്‍ ആരും സ്വര്‍ഗ്ഗ ത്തില്‍ പോകില്ല എന്നതാണു ഒരു പാഠം... ഒരു നല്ലകാര്യത്തിനു വിലങ്ങു തടിയായി നിന്നാല്‍ എല്ലാരും ശപിക്കും, വരും തലമുറയും ശപിക്കും എന്നതു മറ്റൊരു പാഠം..

2 അഭിപ്രായങ്ങൾ:

  1. ഖുർആനിലെ സൂറത്ത് ലഹബിൽ ഇല്ലാത്ത അറബിക്ഷരങ്ങൾ എത്ര?
    ഏതൊക്കെ?

    മറുപടിഇല്ലാതാക്കൂ
  2. അബു ലഹബ് ജിന്ന് വർഗ്ഗത്തിൽപെട്ട ആളായോ ?

    മറുപടിഇല്ലാതാക്കൂ