2011, ഒക്‌ടോബർ 20, വ്യാഴാഴ്‌ച

ഖുര്‍'ആനിലെ 112 - മത്തെ അദ്ധ്യായമാണു "സൂറത്തു ഇഖ് ലാസ്" { നിഷ്കളങ്കത }

بِسۡمِ ٱللهِ ٱلرَّحۡمَـٰنِ ٱلرَّحِيمِ


(1), قُلۡ هُوَ ٱللَّهُ أَحَدٌ
(നബിയേ) പറയുക, കാര്യം അല്ലാഹു ഏകനാണു എന്നതാകുന്നു..

(2), ٱللَّهُ ٱلصَّمَدُ
അല്ലാഹു നിരാശ്രയനും, ഏവര്‍ക്കും  ആശ്രയമായിട്ടുള്ളവനും ആകുന്നു...

"സ്വമദ്" എന്ന അറബി വാക്കിനു തുല്യമായി പറയാവുന്ന ഒരു മലയാളം വാക്കു ഇല്ല. അതുകൊണ്ടു ചെറു വിശദീകരണത്തിലൂടെ മാത്രമെ "സ്വമദ്"എന്ന വാക്കിന്റെ ഉദ്ദേശം മനസ്സിലാകുകയുള്ളു.. മറ്റു ഒരു ജീവജാലത്തിന്റെّ ഒരു ആശ്രയവും വേണ്ടാത്ത ഒരു ശക്തി, അതേസമയം മറ്റുഎല്ലാ ജീവജാലങ്ങളും എല്ലാകാര്യത്തിനുംആശ്രയിക്കുകയും ചെയ്യുന്ന ശക്തി.
ഈ രണ്ട് ആശയവും ഉള്‍ക്കൊള്ളുന്ന ഒരു മലയാളപദം ഇല്ലല്ലൊ.അതുകൊണ്ടു "സ്വമദ്" എന്ന പദത്തിന്റെ അര്‍ത്ഥം പറഞ്ഞു കൊടുക്കുമ്പോള്‍ "നിരാശ്രയന്‍" എന്നു മാത്രം പറഞ്ഞു കൊടുക്കാതെ ഒന്നു വിശദീകരിച്ചു കൊടുക്കണം എങ്കിലേ ആ വാക്കിന്റെ പൂര്‍ണ്ണ അര്‍ത്ഥം മനസ്സിലാകൂ..


(3), لَمۡ يَلِدۡ وَلَمۡ يُولَدۡ
അവന്‍ ( ആര്‍ക്കും  ) ജന്മം നല്‍കിയിട്ടില്ല, (ആരുടെയും സന്തതിയായി ) ജനിച്ചിട്ടുമില്ല..

പല സഹോദരമതസ്ഥരും വിശ്വസിക്കന്ന ദൈവപുത്ര വിശ്വാസത്തേയും 'ദൈവത്തിന്റെ പിതാവു' എന്ന വിശ്വാസത്തേയും പാടേ നിരാകരിക്കുകയാണു..ആവന്‍ ആരുടെയും പിതാവല്ല.. അവന്നു മക്കളും ഇല്ല...

(4), وَلَمۡ يَكُن لَّهُ ۥ ڪُفُوًا أَحَدٌ
അവന്നു തുല്യനായി ആരും ഇല്ലതാനും..

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ