2011, ഒക്‌ടോബർ 30, ഞായറാഴ്‌ച

ഖുര്‍'ആനിലെ 110 - മത്തെ അദ്ധ്യായമാണു "സൂറത്തു നസ്വ് ര്‍" ( സഹായം )


بِسۡمِ ٱللهِ ٱلرَّحۡمَـٰنِ ٱلرَّحِيمِ

ഖുര്‍'ആനിലെ 110 - മത്തെ അദ്ധ്യായമാണു "സൂറത്തു നസ്വ് ര്‍" ( സഹായം )..ഈ സൂറത്തില്‍ 3 ആയത്തുകള്‍ (വചനങ്ങള്‍ ) ആണുള്ളതു....

(1), إِذَا جَآءَ نَصۡرُ ٱللَّهِ وَٱلۡفَتۡحُ
അല്ലാഹുവിന്റെ സഹായവും  വിജയവും വന്നുകിട്ടുകയും.... ..

(2), وَرَأَيۡتَ ٱلنَّاسَ يَدۡخُلُونَ فِى دِينِ ٱللَّهِ أَفۡوَاجً۬ا
ജനങ്ങള്‍ അല്ലാഹുവിന്റെ മതത്തില്‍ കൂട്ടം കൂട്ടമായി പ്രവേശിക്കുന്നതു നീ കാണുകയും ചെയ്താല്‍...


(3), فَسَبِّحۡ بِحَمۡدِ رَبِّكَ وَٱسۡتَغۡفِرۡهُۚ إِنَّهُ ۥ ڪَانَ تَوَّابَۢا
    നിന്റെ രക്ഷിതാവിനെ സ്തുതിക്കുന്നതോടൊപ്പം നീ അവനെ പ്രകീര്‍ത്തിക്കുകയും,നീ അവനോടു പാപമോചനം തേടുകയും ചെയ്യുക. തീര്‍ച്ചയായും അവന്‍ പശ്ചാത്താപം സ്വീകരിക്കുന്നവനാകുന്നു..

ഇസ്ലാം പൂര്‍ത്തീകരണത്തിന്റെ അവസാന നാളില്‍ ഇറങ്ങിയ ഒരു സൂറത്താണിതു..ഈ സൂറത്തു ഇറങ്ങിയപ്പോള്‍ സഹാബാക്കളെല്ലാം ( മുഹമ്മദ് നബി യുടെ അനുയായികള്‍ക്കാണു സഹാബികള്‍ എന്നു പറയുന്നതു ) സന്തോഷിച്ചു.... കാരണം ഇസ്ലാമിലേക്കു അടുത്ത പ്രദേശത്തേയും, ദൂരദിക്കിലേയും പല ഗോത്രങ്ങളും കൂട്ടത്തോടെ പ്രവേശിച്ചു കൊണ്ടിരിക്കുന്ന സമയം. അപ്പോളാണു ഈ സൂറത്തു ഇറങ്ങുന്നതു.. സഹാബാക്കള്ക്കു സന്തോഷം..പക്ഷെ അബൂബക്കര്‍ (റ) കരയുകയാണു...ചോദിക്കപ്പെട്ടു "അങ്ങെന്തിനാണു കരയുന്നതു, സന്തോഷിക്കുകയല്ലെ വേണ്ടതു?"
  " മുഹമ്മദ് നബി(സ) യുടെ ദൗത്യം ഏതാണ്ടു തീരാറായി. അല്ലാഹു അദ്ദേഹത്തെ തിരിച്ചു വിളിക്കാന്‍ സമയമായിരിക്കുന്നു എന്നാണു ഞാന്‍ ഈ സൂറത്തില്‍ നിന്നു മനസ്സിലാക്കുന്നതു.അതാണു ഞാന്‍ കരഞ്ഞതു"
അതെ...റസൂലിന്റെ മരണ സമയം അടുത്തു എന്നു അബൂബക്കര്‍ (റ) ഈ സൂറത്തിലെ ആയത്തുകളില്‍നിന്നു വായിച്ചെടുത്തു..

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ